Friday, October 05, 2012

ഭാഗം രണട്: ഐ-ടീപ്പാ൪ടി

അഥവാ, तहानी की कहानी |
പുതിയൊരു സ്ഥലതെതുന്നവര്‍ക്ക് പിടിപെടുന്ന ആ ഒരിതുണ്ടല്ലോ—അത് നമ്മെ കേറിയങ്ങ് പിടിച്ചു. വെറുതെ ചുറ്റുപാടും നോക്കി. പത്തു പതിനഞ്ചടി വീതിയുള്ള ഗേറ്റ് തുറന്നു മലര്തിയിട്ടിരിക്കയാണ്; പക്ഷെ എന്ത് ചെയ്യാം, കവാടം മാത്രം വീതിയുല്ലള്ളയാല്‍ പോരല്ലോ.  ഒരു യമണ്ടന്‍ ലോറി കൃഷ്ണശിലയും പേറി താഴേക്ക്‌ കുത്തിയൊലിച്ചു പോയി. ഡിവെലപ്മെന്റ്റ്ഡിവെലപ്മെന്റ്റ്...


     മനസ്സിന് സമ്മതമെങ്കിലും കാലുകള്‍ക്കൊരു തളര്‍ച്ച. ലേഡീസും ജെന്റ്ലെമെന്‍-ഉം പതുക്കെ പതിനെട്ടാംപടി കയറി, അകത്തെത്തി. നടാടെ. നില്‍ക്കുനത് ഒന്നാമത്തെ നിലയിലാനെങ്ങിലും, ദൂരെയുള്ള മെയിന്‍ റോഡ്‌-നേക്കാള്‍ ഏകദേശം മൂന്നടി താഴ്ചയിലാണ് നാമിപ്പോഴും എന്നാ ബോധം നമ്മെ നമ്രശിര്സ്കരാക്കി. ചെരിയോരിളക്കം, ഒരാര്‍പ്പുവിളി. കഥാനായിക രംഗപ്രവേശം ചെയ്തതാണ്. ഏകദേശം 5'11 " പൊക്കത്തില്‍, ഗമയിലാണ്. ഉദയസൂര്യനെ വെല്ലുന്ന പിതൃവദനത്തെ നിഷ്പ്രഭമാക്കുന്ന ഒരു നോട്ടം നോക്കി, നമ്മെയെല്ലാം സൂക്ഷിച്ചുകൊണ്ട്‌, കൊച്ചു തഹാനി. 
     'ആഹാ'
     'ഹെല്ലോ...്ദാരിത്!'
     'ബേബീ ...'

കുഞ്ഞു നല്ല സീരിയസ് മൂഡ്‌-ലായിരുന്നു. ഇത് മനസ്സിലാക്കി ഈയുള്ളവന്‍ കാര്യത്തിലേക്ക് കടന്നു. അതായത്, 'റിഫ്രെഷ്മെ൯സ്.' നല്ലൊരിടം കണ്ടെത്തി ഇരിപ്പുറപ്പിച്ചു. 'ങാ ഹ!'

     ഈയവസരത്തില്‍ നമുക്കാ ഭവനത്തില്‍ ഒന്ന് കണ്ണ് പാറിക്കാം. എല്ലാവര്‍ക്കും സുഖമായിരുന്നു 'സൊറ' (scratch) പറയാന്‍ പറ്റിയ furniture ഉള്ള ഒരു combined ഡ്രായിംഗ്-cum-ഡൈനിങ്ങ്‌ റൂം. അതില്‍ അവിടവിടെയായി, ശ്രദ്ധയാകര്‍ഷിക്കത്തക്ക വണ്ണം, കുറെ ഛായാചിത്റങ്ങള് ('ഫോട്ടം' എന്ന് Latin —Ed.)  ബീവിയും ഇക്കയും. എടുത്തു പറയേണ്ട ഒരു കാര്യം, ബീവിയോടു ബഹുത് മുഹബ്ബത്തിലായതുകൊണ്ട്, അവരെ തണലത്താണ്  അന്‍സല്‍ സാര്‍ നിറുത്തിയിരിക്കുന്നത്‌ (എല്ലാ ഫോട്ടത്തിലും). അതിനാല്‍, നിഷാ ബീവി തെളിഞ്ഞ, തുടുത്ത മുഖശ്രീയുമായി പ്രവേശിച്ചപ്പോള്‍
ചെറിയൊരു ഞടുക്കം ഉള്ളിലോതുക്കേണ്ടി വന്നു. (ഫോട്ടോ-ജന്യമല്ലാത്ത മുഖമാണെന്ന് ഇക്കയോട് പറഞ്ഞു സമാധാനിച്ചു.) ഇക്കയുടേത് വളരെ ഫോട്ടോജന്യമാണ് താനും...ഈ മോഹബ്ബതിന്റെ ഒരു ഗുട്ടെന്‍സ്! 
ഇനിയുള്ളത് ചുരുക്കിപ്പറയാം. മേശ മേല്‍ ഭക്ഷണങ്ങളൊക്കെ നിരന്നു. കശ്മലന്‍ (മറ്റുള്ളവരും) കര്‍മനിരതനായി. കിണ്ണനപ്പം (3p), എത്തക്കാ ചിപ്സ് (ഒരു വലിയ ചട്ടി നിറയേ; നല്ല, പൊരുപൊരുത്ത സാധനം), മിക്സ്ച്ചര്‍, marble കേക്ക്, കാപ്പി (?)ആവശ്യത്തിനു. 

(Continues...)