Monday, October 01, 2012

ഒരു ഐ—ടീ സമാഗമം

(Best viewed in Firefox; !Chrome, !IE. This is not an advertisement—and you'd better believe it. This renders best on Firefox.)

സീന്‍ നമ്പര്‍ ഒന്ന്. കോളില്ലാത്ത ഒരു ആകാശത്തിനു കീഴെ, കാറുകള്‍. നിര-നിരയായി. ശ്രീ-driven എണ്ണ൦ ൨; പത്മരഥം ൧. (അതില്‍—ഒടുവിലത്തതില്‍,   ബോറടിക്കുന്ന മനസ്സാകുന്ന എഴുത്താണി ഉറക്കിയുറക്കി, ഈയുള്ളവന്‍, കശ്മലന്‍.)

     സലിഗ മദാ൦ ചലിച്ചു. മാരുതി മന്ദം മന്ദം ഒഴുകിത്തുടങ്ങി. പിന്നെ...വ്ഹൂഷ്! ഒറ്റ പൊക്കല്ലേ...എവിടെയോ വച്ച് പിടികിട്ടി; ഋഷി മംഗലത്തു വെച്ച് ടേണ്‍ ചെയ്യാതെ പുള്ളിക്കാരി നേരെ ഒരു വിടീല്‍. ഹോ! പിന്നെ ശ്വാസം കിട്ടുന്നത് ജനറല്‍ Hospital-ലെ താന്തോന്നി ക്രോസിംഗില്‍ വെച്ചാണ്. സമയം നിലച്ചത് പോലെ!


     ഇതിന്നിടയിൽ നമ്മുടെ മുന്നില്‍ ഒരു ഇരുച്ചക്രവഹനാരൂഢന്‍ വന്നു പെട്ടു: ജെയിംസ്‌ സാര്‍.—ആനന്ദലബ്ധി, ട്രാഫിക്‌ ലൈറ്റ് (ചൊമല), പിന്നെയും ശ്വാസ൦ മന്ദഗതിയില്‍. എസ് യൂ ടീ (ജം.), ; മരപ്പാലം (ഇതിലെ 'വൂഡന്‍' എലമെന്‍ട്-നെക്കുറിച്ച് പരാമര്‍ശമുണ്ടായി; എങ്ങുമെത്തിയില്ല). പിന്നെ...ഒരു തേരി; ഒന്നിനുപിറകെ ഒന്നെന്നിങ്ങനെ നാല് (അഞ്ചു?) വാഹനങ്ങള്‍. സ്റ്റൈലന്‍! പീ ടീ പീ-യെ അനുസ്മരിപ്പിക്കുന്ന ചില കിടപ്പുകള്‍; പട്ടത്തിങ്ങനെയുമുണ്ടോ നിമ്നോന്നതികള്‍!


     അടുത്ത കടമ്പ: തീരം പറ്റിക്കല്‍ (അഥവാ പാര്‍കിംഗ്). 'അതൊക്കെ 'ഡ്രൈവെന്‍' ഒപ്പിച്ചു കൊള്ളുമെന്ന 'കാറ്റിന്‍' മൊഴി ഞങ്ങള്‍ മുഖവിലക്കെടുത്തു; (ടി. രഥത്തിന്നുള്ളില്‍ നടന്ന ചില പരാമര്‍ശങ്ങള്‍, സ്ഥലപരിമിതി മൂലം വിട്ടു കളയേണ്ടി വന്നതില്‍ ഖേദിക്കുന്നു—Ed.)


     ്മ്മിണി വീതിയുള്ള ഒരു മുടുക്ക് ചൂണ്ടിക്കാട്ടി സുസ്മേരവദനയും സ്നേഹമസൃണയുമായ മേഡം ഞങ്ങളെ സ്വാഗതം ചെയ്തു; (പട്ടത്ത് സാധാരണയായ 'ഫോ' എന്നാ മട്ടില്‍ അല്ല, 'ചെന്നാട്ടെ, ചന്നാട്ടെ!' എന്ന രീതിയില്‍.: :Wunderbar). നോക്കിയപ്പോ ഒരു 'സെറിയ' ഇറക്കം ആണ്. അതങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു; ആടിനെ തിന്ന പെരുമ്പാമ്പിനെ  പോലെ. അമ്പട!

    ജോഷി സാര്‍ എവിടെ നിന്നോ ആവിര്‍ഭവിച്ചു; രണ്ടു 'കാഴ്സി'നിടയില്‍ എങ്ങിനെയോ തന്‍റെ RX ൧൦൦ (വ്രൂം! വ്രൂം!) പാര്‍ക്ക് ചെയ്തു. അദ്ദേഹം താഴേക്കു (=മുന്‍ പറഞ്ഞ ഇറക്കത്തിലേക്ക്) പാളി നോക്കി...ഹോ! ഒന്നേ നോക്കിയുള്ളൂ! ആ കാഴ്ച...!

(Continues...)